അബുദാബി: അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് . പുതുവത്സര ആഘോഷങ്ങളെ തുടര്‍ന്നാണ് ട്രക്കുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തത്.
ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളിലാണ് നഗരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത വകുപ്പിന്റെ സഹരണത്തോടെ ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും , ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള മുന്‍കരുതലായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ട്രാഫിക് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖലീഫ അല്‍ ഖൈലി അറിയിച്ചു.
Post Your Comments