ബിയജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി. ചൈനീസ് കമ്പനി വാവ്വേയാണ് ഇത്തരത്തില്‍ വിചിത്ര നടപടിയുമായി രംഗത്തുള്ളത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാട് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാവ്വേ കനേഡിയന്‍ സി.എഫ്.ഒ മെങ് വാന്‍ഷുവിന് ശക്തമായ പിന്തുണയാണ് കമ്പനി നല്‍കുന്നത്. മെങ് വാന്‍ഷു ഡിസംബര്‍ ഒന്നിനാണ് അറസ്റ്റിലായത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാട് നടത്തിയെന്ന പേരിലാണ് യു.എസിന്റെ നീക്കം. യു.എസിന്റെ നിര്‍ദേശ പ്രകാരം കനേഡിയയില്‍ വച്ചാണ് മെങ് അറസ്റ്റിലായത്. അറസ്റ്റിനെ ശക്തമായി അപലപിച്ച് ചൈന രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ ബഹിഷ്‌കരിക്കാനും തുടങ്ങി. ചില ചൈനീസ് കമ്പനികള്‍ ഐഫോണ്‍ ഒഴിവാക്കി വാവ്വേ ഫോണ്‍ വാങ്ങുന്ന ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കുമെന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments