Latest NewsSaudi ArabiaGulf

സൗദി ടൂറിസം മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സൗദി ശൂറ കൗണ്‍സില്‍

സൗദി അറേബ്യ: സൗദി ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശൂറ കൗണ്‍സില്‍. സ്വദേശികളായ യുവതി, യുവാക്കളെ ടൂറിസം ജോലികളില്‍ നിയമിക്കുന്നതില്‍ ഏറെ പിറകിലാണ് സൗദി ടൂറിസം മേഖല. ഇതിനൊരു പരിഹാരം കാണണമെന്നും അതോറിറ്റിക്കു പറ്റിയ ഈ പാളിച്ച നികത്തണമെന്നും ടൂറിസം അതോറിറ്റിയുടെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകന ചര്‍ച്ചയില്‍ ഡോ. ഫഹദ് ബിന്‍ ജുമുഅ നിര്‍ദേശിച്ചു.

സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍. ഹോട്ടല്‍, എയര്‍ലൈന്‍ ബുക്കിങ്, വിനോദ കേന്ദ്രങ്ങള്‍, ടൂര്‍ ഗൈയ്ഡുകള്‍ എന്നീ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനാവും. ഇത് സൗദി ടൂറിസം മേഖലയ്ക്ക് തന്നെ ഒരു മുതല്‍ കൂട്ടാണ്. ടൂറിസം, സ്‌പോര്‍ട്‌സ്, വിനോദം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകള്‍ തമ്മില്‍ ശക്തമായ സഹകരണം ഉണ്ടാവുന്നത് പരിപാടികളുടെ വിജയത്തിന് അനിവാര്യമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

ഹോട്ടലുകളിലും ടൂറിസ കേന്ദ്രങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും അതിഥികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് പരിശോധിക്കണമെന്നും കൂടാതെ ടൂറിസം മേഖയക്കനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ സൗദിയിലുണ്ടെന്നും ഇവ കണ്ടെത്തി പ്രയോജനപ്രദമാക്കാന്‍ അതോറിറ്റി ശ്രമിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button