![](/wp-content/uploads/2018/10/girl-died.jpg)
കോട്ടയം: ചികിത്സയ്ക്കായി പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് വാഹനത്തിനുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു സുന്ദരം . കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഡയാലിസിസിന് പോകവെയാണ് അഞ്ചാം മൈലില്‍ ഗതാഗത കുരുക്കില്‍ പെട്ടത്.
മൂന്നാര്‍ നയമക്കാട് അഞ്ചാം മൈലില്‍ രാജമലയിലേക്കുളള സന്ദര്‍ശകരുടെ തിരക്കാണ് ഗതാഗത തടസ്സത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഗതാഗത കുരുക്കൊഴിവാക്കുന്നതില്‍ പൊലീസ് അനാസ്ഥ പ്രകടിപ്പിക്കുന്നതായും ആരോപണമുണ്ട്.
Post Your Comments