തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കല്‍ സമരത്തില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥ്. ‘വയല്‍ക്കിളി’ ഐക്യദാര്‍ഡ്യസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തളിപ്പറമ്പിലെത്തി കീഴാറ്റൂര്‍ വയലിലേക്ക് മാര്‍ച്ച് നടത്തും
വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്റെ ഭാഗമായി ത്രി ജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തിപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വയല്‍വയലായി തന്നെ നിലനിര്‍ത്താന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യും. കേരളത്തില്‍ ഇന്ന് നടന്നു വരുന്ന ഹൈവേ സമരങ്ങളുടെ നായകന്‍ ഹാഷിം സമരം ഉദ്ഘാടനം ചെയ്യും. ആര്‍.നീലകണ്ഠന്‍, അഡ്വ.ഹരീഷ് വാസുദേവ്, എം.കെ.ദാസന്‍, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Post Your Comments