Latest NewsIndia

മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍ : ജയിച്ചിട്ട് 18 ദിവസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാനാകാതെ എംഎല്‍എമാര്‍

ഹൈദരാബാദ് : ജയിച്ചിട്ട് 18 ദിവസമായിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാവാതെ എംഎല്‍എമാര്‍. തെലങ്കാനയിലാണ് ഈ ഗുരുതരമായ സ്ഥിതി വിശേഷം.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപികരിക്കാനുള്ള ശ്രമങ്ങളുമായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. അതിനാലാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും നീണ്ടു പോകുന്നത്.

നിലവില്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവുവും ഉപമുഖ്യമന്ത്രിയായി മുഹമ്മദ് മെഹമൂദ് അലിയും മാത്രമേ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളു. ബാക്കി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സ്ഥിതി വിശേഷമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button