ന്യൂയോര്‍ക്ക് : പഞ്ചസാരയിട്ട മധുര പാനീയങ്ങള്‍ ധാരാളം കുടിക്കുന്നവരില്‍ വൃക്ക രോഗങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നതായി പഠനം. 2000-04 കാലയളവിലാണ് പഠനം നടത്തിയത്. അമേരിക്കന്‍ ഗ്രോത്രത്തില്‍പ്പെട്ട 3003 പേരെയാണ് നിരീക്ഷിച്ചത്.
ഇതില്‍ 64 ശതമാനം സ്ത്രീകളായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലുള്ളവരായിരുന്നു എല്ലാവരും ഭക്ഷണത്തോടൊപ്പം ഇവര്‍ വെള്ളത്തിന് പകരം സോഡ, മധുരപാനിയങ്ങള്‍ എന്നിവ ധാരാളം കുടിക്കുന്ന ശീലമുള്ളവരായിരുന്നു.
2006-13 കാലയളവില്‍ ഇവരെ വീണ്ടും നീരീക്ഷിച്ചപ്പോള്‍ 185 പേര്‍ക്ക് എട്ട് വര്‍ഷത്തിനുള്ളില്‍ രോഗം ബാധിച്ചതായി കണ്ടെത്തി. പഞ്ചസാരയിട്ട പാനീയങ്ങള്‍, സോഡ, കൃത്രിമമായ പഴച്ചാറുകള്‍ എന്നിവ നിരന്തരം കുടിക്കുന്നവരില്‍ വൃക്ക രോഗമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 61 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.
Post Your Comments