റിയാദ്: റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ സൗദിയില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോറിറ്റി. പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 2016 ല്‍ 9031 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. എന്നാൽ ഈ വർഷം ഇത് 6025 ആയി കുറഞ്ഞു. 38120 പേര്‍ക്കാണ് 2016ല്‍ റോഡപകടങ്ങളില്‍ പെട്ട് പരിക്കു പറ്റിയത്.
ഇത് 2018 ൽ 30217 ആയി കുറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയതോടെയാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായത്. ട്രാഫിക് നിയമ ലംഘനങ്ങളുടെ കാര്യത്തിലും ഈ കാലയളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
Post Your Comments