Latest NewsKerala

മകരവിളക്ക് ; പോലീസിന്റെ സുരക്ഷാ സേനയെ തീരുമാനിച്ചു

ശബരിമല : മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ സേനയെ നിശ്ചയിച്ചു. ഐജി, ഡിഐജി എന്നിവർ ഓരോരുത്തരും 10എസ്പിമാരും ഉള്ള സംഘമാണ് ഉണ്ടാകുക.ഡിസംബർ 30 മുതൽ ജനുവരി 16വരെയുള്ള തിരക്കേറിയ സമയത്തെ സുരക്ഷാ മേൽനോട്ടം സന്നിധാനത്തും പമ്പയിലും കണ്ണൂർ റേഞ്ച് ഐജി ബൽറാംകുമാർ ഉപാധ്യായയ്ക്കും നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ ഡിഐജി സഞ്ജയ്കുമാർ ഗരുഡയ്ക്കുമാണ്.

സന്നിധാനത്ത് കൊല്ലം കമ്മിഷണർ പി.കെ.മധു, നെടുമങ്ങാട് എഎസ്പി സുജിത്ദാസ് എന്നിവരാണ് കൺട്രോളർമാർ. പമ്പയിൽ തിരുവനന്തപുരം ഡിസിപി ആർ.ആദിത്യ, ക്രൈംബ്രാഞ്ച് എസ്പി ബി.കെ.പ്രകാശ് എന്നിവരും നിലയ്ക്കലിൽ കാസർകോട് എസ്പി ഡോ. ശ്രീനിവാസ്, എൻആർഐ സെൽ എസ്പി വി.ജി.വിനോദ് കുമാർ എന്നിവരുമാണ് കൺട്രോളർമാർ. എരുമേലിയിൽ പൊലീസ് ക്രമീകരണങ്ങളുടെ ചുമതല ചൈത്ര തെരേസ ജോണിനും ക്രമസാമാധാന ചുമതല ക്രൈംബ്രാഞ്ച് എസിപി സഖറിയ ജോർജിനുമാണ്. വടശേരിക്കരയിൽ കെഎപി കമൻഡാന്റ് കെ.ജി.സൈമണും മരക്കൂട്ടത്ത് ക്രൈംബ്രാഞ്ച് എസ്പി പി.സുനിൽബാബുവും സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button