തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഷിയേഷന്‍ മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സേഫ്ടി ഓഫീസര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നേരത്തെ ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരന്‍ മൂന്നാഴ്ച മുമ്ബ് രാജി വെച്ചു പോയി. ഇതോടെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നെത്തുന്ന ക്യാന്‍സര്‍ രോഗികളാണ് ദുരിതത്തിലായത്. അടിയന്തിരമായി ജീവനക്കാരനെ നിയമിക്കണമെന്നാണ് സാമുഹ്യപ്രവര്‍ത്തകരുടെ ആവശ്യം. ഇതിനായുള്ള നടപടികൾ തുടങ്ങിയതായാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം.
Post Your Comments