ബിവാനി: വീപ്പക്കുള്ളില്‍ നിന്നും തലയില്ലാത്ത മൂന്ന് മൃതദേഹദ്ഹങ്ങള്‍ കണ്ടെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. 32 വയസുള്ള യുവതിയും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ഭിവാനി റോഡില്‍ ഒരു വീപ്പയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം മൃതദേഹങ്ങള്‍ക്ക് തലയില്ലാത്തതിനാല്‍ ഇതുവരെ മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശിരസ് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം മറ്റു ശരീര ഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയിടങ്ങളില്‍ നിന്നും കാണാതായവര്‍ക്ക് മൃതദേഹവുമായി സാദൃശ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനങ്ങളിലെ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തലയില്ലാത്ത നിലയില്‍ മൃതദ്ദേഹം ലഭിച്ചതിനാല്‍ അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
Post Your Comments