Latest NewsInternational

വിമാനത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാളുടെ മൃതദേഹം യാത്രാമധ്യേ താഴേയ്ക്ക് പതിച്ചു

ലണ്ടന്‍: വിമാനത്തില്‍ ഔളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റിനുള്ളില്‍ കിടന്നു മരിച്ചു. ലണ്ടനിലെ ഹീത്രുവിലാണ് സംഭവം. ഹീത്രു വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനായി ലാന്‍ഡിങ് വീല്‍ പുറത്തെടുത്തപ്പോള്‍ മൃതദേഹം പുറത്തു വീണതോടെയാണ് ഇക്കാര്യം ജീവനക്കാര്‍ മനസ്സിലാക്കിയത്.

കെനിയ എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം നടന്നത്. ഗിയര്‍ കമ്പാര്‍ട്ട്‌മെന്റ് തുറന്നപ്പോള്‍ യാത്രക്കാരന്‍ വഴിമധ്യേ മരിച്ചു വീഴുകയായിരുന്നു.ക്ലാപ്ഫാമിലെ ഒഫേര്‍ട്ടന്‍ റോഡിലെ ഒരു വീട്ടുമുറ്റത്താണ് കെനിയ എയര്‍വെയ്സ് വിമാനത്തില്‍ നിന്ന് മൃതദേഹം വീണത്. വെയില്‍കായാനായി ഒരാള്‍ കിടന്നിരുന്നതിന് സമീപത്താണ് മൃതദേഹം വീണത്. ഇത് കണ്ടയുടന്‍ അയാള്‍ പരിഭ്രമിച്ച് നാട്ടുകാരേയും പോലീസിനേയും വിരമറിയിക്കുകയായിരുന്നു.

മരിച്ചയാള്‍ അനധികൃതമായി യു.യുകെയിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ചതാകാമെന്നാണ് സൂചന. കംപാര്‍ട്ട്മെന്റിന്റെ തണുപ്പില്‍ മരവിച്ചാണ് ഇയാള്‍ മരിച്ചത്. താഴെ പതിക്കുമ്പോള്‍ ശരീരം മഞ്ഞുകട്ടപോലെയായായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button