വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന ആലപ്പുഴ ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ, ഫീൽഡ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ലീഗൽ കൗൺസിലർ (പാർട്ട് ടൈം), സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ എട്ടിന് 11ന് ആലപ്പുഴ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. നിർദിഷ്ട യോഗ്യതയുള്ള സാമൂഹിക സേവനത്തിൽ തത്പരരായ സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയുമായി ഹാജരാകണം.
സോഷ്യൽ വർക്കർ കം കേസ് വർക്കർ: യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി). വേതനം: പ്രതിമാസം 12,000 രൂപ.
ഫീൽഡ് വർക്കർ: യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ.(സൈക്കോളജി)/എം.എസ്.സി (സൈക്കോളജി). വേതനം: പ്രതിമാസം 10,500 രൂപ.
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം): യോഗ്യത: എം.എസ്.സി/എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം. വേതനം: പ്രതിമാസം 7,000 രൂപ. ലീഗൽ
കൗൺസിലർ (പാർട്ട് ടൈം): യോഗ്യത: അഭിഭാഷക പരിചയം. വേതനം: പ്രതിമാസം 8,000 രൂപ.
സെക്യൂരിറ്റി (രണ്ട് ഒഴിവ്): യോഗ്യത: എസ്.എസ്.എൽ.സി. വേതനം: പ്രതിമാസം 7,500 രൂപ.
ക്ലീനിംഗ് സ്റ്റാഫ്: അഞ്ചാം ക്ലാസ്സ്. വേതനം: പ്രതിമാസം 6,500 രൂപ. പ്രായം എല്ലാ തസ്തികകൾക്കും 18നും 35നും ഇടയിൽ.
Post Your Comments