വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും പ്രായമായ പുരുഷന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. 112 വയസായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം വ്യാഴാഴ്ചയാണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 1906 മെയ് 11 ന് ജനിച്ച അദ്ദേഹം അമേരിക്കന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കവെയാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തത്. 2013 വാഷിഗ്ടണ്‍ സന്ദര്‍ശിച്ച അദ്ദേഹം പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ 111 ആം ജന്മദിനത്തില്‍ ഓസ്റ്റണില്‍ ഇദ്ദേഹം താമസിച്ചിരുന്ന നഗരത്തിന്റെ പേര് റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അവന്യൂ എന്നാക്കി മാറ്റിയിരുന്നു. ജപ്പാനില്‍ താമസിക്കുന്ന 113 വയസുള്ള മസസൗ നോനകയാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി.
Post Your Comments