Latest NewsKerala

കെവിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രാര്‍ഥനയോടെ നീനു

കോട്ടയം: കെവിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രാര്‍ഥനയോടെ നീനു. . ഡിസംബര്‍ വിടപറയുംമുമ്പ്് ഒരിക്കല്‍ കൂടി നീനു കെവിന്റെ കല്ലറതേടിയെത്തി.

കൈയില്‍ പനിനീര്‍ പ്പൂക്കളുമായി കൂട്ടുകാരിക്കൊപ്പമാണ് നീനു സെമിത്തേരിയിലേക്ക് വന്നത്. ഇന്ന് കെവിന്റെ 24-ാം പിറന്നാളാണ്.

കെവിന്‍ മരിച്ചിട്ട് ഏഴുമാസം. 216-ാം ദിവസമെന്നേ നീനു പറയാറുള്ളൂ. കഴിഞ്ഞ േമയ് മാസം 28-നായിരുന്നു കെവിന്‍ ദുരഭിമാന കൊലയ്ക്ക് ഇരയായത്.

കെവിന്റെ മരണത്തിനുശേഷം നീനു ഈ വീടുവിട്ട് പോയിട്ടില്ല. മകന് ജീവന്‍ കൊടുത്ത് സ്‌നേഹിച്ച പെണ്‍കുട്ടിയെ കൈവിടാതെ ചേര്‍ത്തുനിര്‍ത്തുകയാണ് ജോസഫും കുടുംബവും. ഇപ്പോള്‍

നീനു പതിയെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button