Latest NewsIndia

ഖനി അപകടം; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു, കുടുങ്ങിയവര്‍ മരിച്ചെന്ന് സൂചന

മേഘാലയ: മേഘാലയയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേരെ പുറത്ത് എത്തിക്കാനുളള ശ്രമം തുടരുകയാണ്. വ്യോമസേനയും കേള്‍ ഇന്ത്യ സംഘവും അപകട സ്ഥലത്തെത്തിയിട്ടുണ്ട് ശേഷിയേറിയ രണ്ട് പമ്പ് ഉപയോഗിച്ച് ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള പരിശ്രമം നടക്കുകയാണ് അപകടം നടന്ന് രണ്ടാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംഭവം അറിഞ്ഞത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കാര്യമായ ഏകോപനമുണ്ടാവില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം 320 അടി താഴ്ചയുള്ള ഖനിയുടെ അകത്ത് 70 അടിയിലേറെ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രശ്‌നമാകുന്നത്. ജലനിരപ്പ് കുറയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ആശങ്കയിലാണ്. ഖനിക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഖനിക്കുള്ളില്‍ അകപ്പെട്ട 15 പേരും മരിച്ചിട്ടുണ്ടാകുമെന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button