ജമ്മു-കശ്മീര്‍: നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയ്ക്ക് മറ്റൊരു റെക്കോഡുകൂടി സ്വന്തമാകാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ആര്‍ച്ച് ബ്രിഡ്ജ് ജമ്മു കശ്മീരിലെ ചെമ്പാ നദിക്കുകുറുകെ ഒരുങ്ങുന്നു. ചെമ്പാ നദിയുടെ ഉപരിതലത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറില്‍ 260 കീലോമീറ്റര്‍ വേഗതയിലെത്തുന്ന കാറ്റിനെ ചെറുക്കാനുള്ള ശക്തിയും ഈ പാലത്തിനുണ്ട്.
5000 ല്‍ അധികം തൊഴിലാളികളുടെ സഹായത്തോതെ ഡിആര്‍ഡിഒ ആണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കശ്മീര്‍ വാലിയെ ഉദംപൂരുമായി ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ മെഗാ പ്ലാനായ ജമ്മു-ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലൈന്‍ പദ്ധതി റെയാസി ജില്ലയിലെ ബക്കല്‍-കൗരി പ്രദേശങ്ങള്‍ക്കിടയില്‍ പുരോഗമിക്കുകയാണ്. ഈഫല്‍ ടവറിനേക്കാള്‍ നീളമുള്ള ഈ പാലം അസാമിലെ ബ്രഹ്മപുത്രനദിക്കു കുറുകെ ഒരുക്കിയ ബോഗീബീല്‍ പാലത്തിനു ശേഷം ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മിതികളില്‍ ഒരു നാഴികകല്ലായി മാറും എന്നതില്‍ സംശയമില്ല.
പാലം നിര്‍മ്മിതിയുടെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ 2017ലാണ് പൂര്‍ത്തിയായതെന്ന് കേന്ദ്ര റെയില്‍ ഗതാഗത മന്ത്രി പീയൂഷ് ഗോയല്‍ തന്റെ ട്വീറ്റിലൂടെ അറിയിച്ചു. പാലത്തിന്റെ പ്രധാന കമാനത്തിന് 469 മീറ്റര്‍ വിസ്തൃതിയാണുള്ളത്. ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ പാലം സ്‌ഫോടനത്തെ വരെ നേരിടാന്‍ സാധിക്കുന്ന സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജമ്മു-കശ്മീരിന്റെ ഗതാഗതമേഖലയ്ക്ക് വിലിയൊരു മുതല്‍കൂട്ടായി മാറാന്‍ ഈ പാലത്തിന് സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
Railways is on track to achieve another engineering milestone with the Chenab Bridge in Jammu & Kashmir, set to be the highest railway arch bridge in the world pic.twitter.com/N4O4x8AkJc
— Piyush Goyal (@PiyushGoyal) December 27, 2018
Post Your Comments