ഉത്തര്‍പ്രദേശ്: മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതല്‍ എത്തിച്ച് രക്ഷ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി അധികൃതര്‍. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും പത്ത് പമ്ബുകളുമായി ഒഡിഷ അഗ്നിശമന സേനാ വിഭാഗം ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചു.
മേഘാലയയിലെ ജയന്തിയ മലനിരകളിലെ കല്‍ക്കരി ഖനിക്കുള്ളില്‍ 17 തൊഴിലാളികളാണ് കുടുങ്ങിയിരിക്കുന്നത്. പതിനാറാം ദിവസമായ ഇന്നും തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
പമ്ബ് നിര്‍മ്മാണ കമ്ബനിയായ കിര്‍ലോസ്കര്‍ കമ്ബനിയുടെ സഹായവും രക്ഷാപ്രവര്‍ത്തിനുണ്ട്. 20 പമ്ബുകള്‍ ഉപയോഗിച്ച് ഖനിക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന വെള്ളം പമ്ബ് ചെയ്ത് പുറത്തേയ്ക്ക് കളയാനുള്ള സംവിധാനമാണ് ആദ്യം ചെയ്യുന്നത്. വെള്ളം പുറത്ത് കളയാന്‍ ശേഷിയുള്ള പമ്ബുകള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്.
Post Your Comments