ഹൈദരാബാദ് : അഴിമതിക്കെതിരെ നിശിതമായി പോരാടിയ ധീരനായ ഐപിഎസ് ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി (47) അന്തരിച്ചു. എച്ച്1എന്‍1 (പന്നിപ്പനി) പനിയെ തുടര്‍ന്ന് ഹൈ ദരാബാദിലെ ആശുപത്രിയില്‍ വെള്ളിലാഴ്ച രാത്രിയായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശങ്ങള്‍ക്കുമേറ്റ അണുബാധയാണ് മരണ കാരണം. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മധുകര്‍ കഴിഞ്ഞിരുന്നത് .
ഉഡുപ്പി സ്വദേശിയായ ഇദ്ദേഹം 1999 ബാച്ച് ഐപിഎസ് ഓഫീസര്‍ ആയിരുന്നു. 1980കളില്‍ കര്‍ണാടകയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘മംഗരൂ’ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന വഡ്ഡര്‍സെ രഘുരാമ ഷെട്ടിയുടെ മകനാണ്.
പൊതുസമൂഹത്തോട് പുലര്‍ത്തേണ്ട സത്യസന്ധതയും ജോലിയോടുള്ള ആത്മാര്‍ത്ഥതയും തികഞ്ഞ ഒരു പോലീസ് ഓഫീസറായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തെ പൊതിഞ്ഞിരുന്ന അഴിമതികള്‍ ഒന്നൊന്നായി അദ്ദേഹം പുറത്ത് കൊണ്ട് വന്നു. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരും അധികാരത്തിലിരിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേടി സ്വപ്നമയി വരെ മധുകര്‍ മാറി. വീരപ്പനെ പിടികൂടിയ സംഘത്തിലും മധുകര്‍ ഷെട്ടിയുണ്ടായിരുന്നു. ഹെഡ്‌ഗെയുടെ കടുത്ത വിമര്‍ശകനായിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവര്‍ മധുകര്‍ ഷെട്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചു.
Post Your Comments