ചെന്നൈ : ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടവുമായി മുന്നേറി ഹ്യുണ്ടായ് ഐ20. പ്രീമിയം കോംപാക്ട് വിഭാഗത്തില്‍ 10 വര്‍ഷത്തിനിടെ 13 ലക്ഷം കാറുകള്‍ വിറ്റഴിക്കുകയെന്ന നേട്ടമാണ് കൈവരിച്ചത്. ഇതാദ്യമായാണ് ഒരു പ്രീമിയം കോംപാക്ട് മോഡല്‍ കാര്‍ ഇത്രയും വിൽപ്പന കൈവരിക്കുന്നത്. ഇത് കൂടാതെ 2009ലെ ഫൈവ് സ്റ്റാര്‍ യൂറോ എന്‍സിഎപി റേറ്റിംഗ്, 2015ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അടക്കം 30 അംഗീകാരങ്ങൾ ഐ20യ്ക്ക് സ്വന്തം.
ഇന്ത്യന്‍ വിപണിയിലെ നേട്ടമാണ് ആഗോള വില്പനയില്‍ വാഹനത്തിനു കൂടുതൽ കരുത്തേകിയത്. ഇക്കാലയളവില്‍ 8.5 ലക്ഷം ഐ20 കാറുകളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്. കൂടാതെ പ്രീമിയം കോംപാക്ട് വിഭാഗം രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഐ20യാണ്.
Post Your Comments