ദുബായ് : യുഎഇ ഗ്രാമമായ ഹത്തയില്‍ മൂന്നാമത് തേന്‍ മേളയ്ക്കു തുടക്കമായി. വിവിധയിനം തേനുകളുടെ അപൂര്‍വ മേളയില്‍ തേനീച്ചകൃഷിയെക്കുറിച്ചു കൂടുതല്‍ അറിയാനും അവസരമുണ്ട്. 31നു മേള സമാപിക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 40 പ്രദർശകർ പങ്കെടുക്കുന്നുണ്ട്.
വിവിധയിനം തേനുകളുടെ ഔഷധഗുണങ്ങൾ, ഉത്പാദന രീതി, സംസ്കരണം എന്നിവയെ പറ്റിയെല്ലാം മനസിലാക്കാം. നിരവധി തേൻ വിഭവങ്ങളും ലഭ്യമാകും. യുഎഇ ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍ മുഹൈരിയുടെ സാന്നിധ്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി ഉദ്ഘാടനം ചെയ്തു.
തേൻ ഉൽപാദനം കൂട്ടാൻ ഹത്തയിൽ ഒരുലക്ഷം മരങ്ങളുള്ള ‘ഓക്സിജൻ’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പാർക്കുകളും ഉല്ലാസ സംവിധാനങ്ങളും ഉൾപ്പെടുന്ന പദ്ധതിയിലൂടെ ടൂറിസം മേഖലയുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്.
Post Your Comments