KeralaLatest News

രഹ്ന ഫാത്തിമയുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച സംഭവത്തില്‍ ഹൈക്കോടതി നടപടി

കൊച്ചി : ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കേസില്‍ നിയമ നടപടികള്‍ പിന്തുടരുന്ന രഹ്ന ഫാത്തിമയ്ക്ക് ആശ്വാസ വിധി. രഹ്ന ഫാത്തിമയുടെ തടഞ്ഞു വെച്ച് പ്രമോഷന്‍ പരീക്ഷയുടെ ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ടെലികോം ടെക്‌നീഷന്‍ തസ്തികയിലുള്ള ഹര്‍ജിക്കാരി ജൂനിയര്‍ എഞ്ചിനിയര്‍ തസ്തികയിലേക്ക് പ്രമോഷന്‍ പരീക്ഷയെഴുതിയിരുന്നു. കേസിനെ തുടര്‍ന്ന് രഹ്നയെ ബിഎസ്എന്‍എല്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെ പ്രമോഷന്‍ പരീക്ഷയില്‍ വിജയിച്ചവരുടെ ഫലം പ്രഖ്യാപിച്ചെങ്കിലും ക്രിമിനല്‍ കേസിലുള്‍പ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ പരീക്ഷാഫലം തടഞ്ഞു വെച്ചിരിക്കുകയാണ്.

കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിച്ചു. പരീക്ഷ ജയിച്ചിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ താല്‍ക്കാലികമായി പങ്കെടുപ്പിക്കണം.സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അവിടെ നിന്നു നേടുന്ന ഉത്തരവിന് വിധേയമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button