ചെന്നൈ: പതിനഞ്ചു കാരിയായ മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപെടുത്തിയ സംഭവത്തിൽ ഡിഎംകെ നേതാവിന് ശിക്ഷ. ചെന്നൈ പെരംബല്ലൂര്‍ മുന്‍ എംഎല്‍എയായിരുന്ന രാജ്കുമാറിനാണ് ചെന്നൈ കോടതി പത്തു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ 42,000 രൂപ പിഴയും രാജ്കുമാര്‍ അടയ്ക്കണം. ഇയാളുടെ സഹായികളായ ജയശങ്കറിനെയും ഡ്രൈവര്‍ മഹേന്ദ്രനും കേസില്‍ പൊലീസ് പിടികൂടിയിരുന്നു.
2012ല്‍ ആണ് കേസിനാസ്പദമായ സംഭവം.പെരംബലൂര്‍ എംഎല്‍എ ആയിരുന്ന രാജ്‌കുമാറിന്റെ വീട്ടിൽ സഹായത്തിനു നിന്നതായിരുന്നു പീരുമേട് സ്വദേശിനിയായ പെൺകുട്ടി. 2012 ജൂണിലാണ് രാജ്കുമാറിന്റെ വീട്ടില്‍ പെണ്‍കുട്ടി ജോലിക്കായി എത്തിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ തിരികെ കൊണ്ടുപോകണമെന്ന് പെണ്‍കുട്ടി അച്ഛനോട് കരഞ്ഞു പറഞ്ഞു. ജൂണ്‍ 28 ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശം പിതാവിനു ലഭിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ തേനിയിലുള്ള ആശുപത്രിയില്‍ എത്തിയപ്പോൾ മകള്‍ അബോധാവസ്ഥയിലായിരുന്നു.
പിന്നീട് ഇതേ ആശുപത്രിയില്‍വെച്ച് കുട്ടി മരിച്ചു. എം എൽ എ യുടെ സ്വാധീനം മൂലം പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിപ്പാടുകളാണ് അന്വേഷണം എം.എല്‍എയിലേക്ക് എത്തിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എം എൽ എ കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. ആറ് വർഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ നിർധന കുടുംബത്തിന് നീതി ലഭിച്ചത്.
Post Your Comments