Latest NewsKerala

വൃത്തിഹീനമായ കേരള എക്‌സ്പ്രസ്; ദുരിതക്കയത്തില്‍ യാത്രക്കാര്‍

തിരുവനന്തപുരം: കേരള എക്‌സ്പ്രസിലെ വൃത്തിഹീനമായ ക്യാമ്പാര്‍ട്ട്‌മെന്റും ശൗചാലയവും. നിത്യ കാഴ്ചയായ ഇതില്‍ നിന്ന് കരകയറാനാകാതെ കഷ്ടപ്പെടുകയാണ് യാത്രക്കാര്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഇതുവരെ വൃത്തിയാക്കിയിട്ടില്ല. ബാത്‌റൂമിലേയും ഇടനാഴിയിലെയും മാലിന്യങ്ങള്‍ കാരണം ദുര്‍ഗന്ധം നിറഞ്ഞ് നില്‍ക്കുന്ന ട്രെയിനിന്റെ പരിസരത്തുപോലും അടുക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പരാതി പറയാനായി ടിടിആര്‍നെയും കാണാനില്ല. എന്നാല്‍ പരാതി കേട്ടവര്‍ പരിഹാരമില്ലാതെ കയ്യൊഴിഞ്ഞു. ബാത്‌റൂം സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. ഒന്നുകില്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കുക അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ അരമണിക്കൂര്‍ നേരം നിര്‍ത്തിയിട്ട് സൗകര്യം ഒരുക്കുക ഇതാണ് യാത്രക്കാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button