ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങളെ അതൊന്നും ബാധിക്കുന്നില്ല എന്ന് കാണിക്കുന്നതാണ് പീപ്പിള്‍സ് ഡെയിലി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം. ചൈനീസ് ആയോധന കലയായ തായ് ചിയുടെ അടവുകള്‍ ഇന്ത്യന്‍ സൈനികന് ചൈനീസ് സൈനികന് പറഞ്ഞുകൊടുക്കുന്ന വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്. ശരീരത്തിന് പൂര്‍ണ വ്യായാമം നല്‍കുന്നതോടൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന ആയോധനകലയാണ് തായ് ചി. പ്രായമേറിയ വ്യക്തികള്‍ ഇത് പരിശീലിക്കുന്നത് ശാരീരിക നിയന്ത്രണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments