ധാക്ക: സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ഞായറാഴ്ച പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിസ്ഥാനത്ത് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന. വിവാദങ്ങള്‍ക്കിടയിലും ശൈഖ് ഹസീന പ്രധാനസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍.
പരസ്യപ്രചാരണം വെള്ളിയാഴ്ച അവസാനിച്ചതിനുശേഷവും രാജ്യത്ത് സംഘര്‍ഷം തുടരുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ തടസ്സപ്പെട്ടു. പ്രതിപക്ഷപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റുചെയ്യപ്പെടുന്നതും കലാപങ്ങള്‍ തുടരുന്നതും അന്താരാഷ്ട്രതലത്തില്‍ ആശങ്കയുണര്‍ത്തുന്നു.
Post Your Comments