ധാക്ക : ബംഗ്ലാദേശില്‍ ഞായറാഴ്ച്ച പൊതുതിരഞ്ഞെടുപ്പ് അരങ്ങേറും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാലാമൂഴം തേടുകയാണ് ശൈഖ് ഹസീന. കടുത്ത വിവാദങ്ങള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും ശൈഖ് ഹസീന തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അതേ സമയം രാജ്യത്തിന്റെ പല ഭാഗത്തും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടി അനുയായികള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയാണ്. കലാപങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണര്‍ത്തുന്നു.
Post Your Comments