Latest NewsIndia

രക്തം സ്വീകരിച്ച് എച്ച്ഐവി ബാധിതയായെന്ന പരാതിയുമായി മറ്റൊരു ഗര്‍ഭിണി

രക്തദാനത്തിലൂടെ ഗര്‍ഭിണിയായ സ്ത്രീക്ക് എച്ച് ഐവി ബാധയുണ്ടായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് സമാനമായ മറ്റൊരു പരാതി കൂടി. ചെന്നൈയില്‍നിന്നുള്ള 30 വയസുകാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

കില്‍പൗക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഈവര്‍ഷമാദ്യം ഗര്‍ഭിണിയായിരിക്കെ രക്തം സ്വീകരിച്ചപ്പോള്‍ തനിക്ക് എച്ച്ഐവി ബാധ ഉണ്ടായതായാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. അതേസമയം എച്ച്ഐവി നെഗറ്റീവ് എന്നുറപ്പാക്കിയ രക്തമാണ് ഇവര്‍ക്ക് നല്‍കിയതെന്ന് കെഎംസി ഡീന്‍ വസന്ത വസന്ത മണി അവകാശപ്പെടുന്നു. പരിശോധനയില് ഹീമോഗ്ലോബിന്‍ കൗണ്ട് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രക്തം നല്‍കിയത്.

ആ സമയത്ത് രക്തപരിശോധനയില്‍ എച്ച്ഐവി നെഗറ്റീവ് ആയിരുന്നുവെന്ന് പരാതിക്കാരി ഉറപ്പിച്ചു പറയുന്നു അതേസമയം രക്തം സ്വീകരിച്ച് മാസങ്ങള്‍ക്ക് ശേഷം നടത്തിയ രക്തപരിശോധനയിലാണ് എച്ച് ഐവി പോസിറ്റീവ് രേഖപ്പെടുത്തിയതെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ രക്തപരിശോധന നടത്തിയപ്പോള്‍ അത് എച്ച്ഐവി നെഗറ്റീവ് തന്നെയായിരുന്നെന്നും പരാതിക്കാരിയായ യുവതി ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ ജന്മം നല്‍കിയ കുട്ടിയുടെ രക്തപരിശോധനയില്‍ എച്ച്ഐവി നെഗറ്റീവ് ആണ്. എച്ച്ഐവി പോസിറ്റീവ് ആണെന്നറിഞ്ഞതില്‍പ്പിന്നെ ബന്ധുക്കള്‍ തന്നെ അവഗണിക്കുകയാണെന്നും യുവതി പറയുന്നു.

ആരോഗ്യമന്ത്രി ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിക്കഴിഞ്ഞു തമിഴ്നാട്ടിലെ തെക്കന്‍ മേഖലയില്‍ നിന്ന് സമാനമായ മറ്റൊരു പരാതി വെളിച്ചത്തു വന്ന സാഹചര്യത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം രക്തം സ്വീകരിക്കും മുമ്പ് ഇവരുടെ രക്തപരിശോധനറിപ്പോര്‍ട്ട് എച്ച്ഐവി നെഗറ്റീവ് ആയിരുന്നുവെന്ന് രേഖകളൊന്നും ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button