
കുവൈറ്റ്: കുവൈറ്റിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒൻപത് പേർക്ക് പരിക്കേറ്റു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വഫ്റ കാര്‍ഷിക മേഖലയിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. സ്വദേശികളുടെ വാഹനം വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ട് കുട്ടികള്‍ മരിച്ചത്.
Post Your Comments