ന്യൂഡല്‍ഹി: അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ക്രൂര ശിക്ഷ നടപടികള്‍ക്ക് വിധേയരാക്കിയതിന് നാല് വനിതാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വനിത കമ്മീഷന് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. ആറ് വയസ് മുതല്‍ പതിനഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ അവര്‍ക്ക് ജീവനക്കാരില്‍ നിന്ന് ഏറ്റ് വാങ്ങേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വനിത കമ്മീഷന് നടപടി.
ദ്വാരകയിലെ ഒരു അഭയകേന്ദ്രത്തിലാണ് പെണ്‍കുട്ടികള്‍ക്ക് ജീവനക്കാരിന് നിന്ന് ക്രൂര പീഡനമേല്‍ക്കേണ്ടി വന്നത്. സ്ഥാപനത്തിലെ വനിത ജീവനക്കാര്‍ തങ്ങളുടെ രഹസ്യഭാഗങ്ങളില്‍ മുളക് പൊടി തേക്കുന്നു എന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ചെറിയ തെറ്റുകള്‍ക്കാണ് ഇത്ര ക്രൂരവും കിരാതവുമായ ശിക്ഷാ രീതികള്‍ നല്‍കുന്നത്. മാത്രമല്ല കുട്ടികളെ നിര്‍ബന്ധിച്ചു മുളക് പൊടി തീറ്റിക്കുകയും ചെയ്യാറുണ്ടെന്നും ഇവിടുത്തെ അന്തേവാസികള്‍ മൊഴി നല്കി.
സ്ഥാപനത്തില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ കുട്ടികളെ കൊണ്ട് ഭീഷണിപ്പെടുത്തിയാണ് ഇവയൊക്കെ ചെയ്യിക്കുന്നതെന്നും കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണം ഒട്ടും തന്നെ ഗുണനിലവാരമുള്ളതല്ലെന്നും വനിത കമ്മീഷന് ചൂണ്ടിക്കാട്ടി.
വനിത കമ്മീഷന് അംഗങ്ങള്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ അഭയകേന്ദ്രങ്ങളില്‍ നേരിട്ടു പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണു പോലീസ് നടപടിയെടുത്തത്.
Post Your Comments