പുത്തൂര്‍: കിണറ്റില്‍ വലിയ ശബ്ദത്തില്‍ വെള്ളം തിളച്ചു പൊന്തിയതിന്റെ ഭീതിയിലാണ് മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ കുടുംബം. ഇവരുടെ വീട്ടു മുറ്റത്തെ കിണറ്റിലാണ് ഇന്നലെ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് പൊന്തിയത്. അതേസമയം വലിയ ശബ്ദത്തോടെയാണ് ഈ പ്രതിഭാസം തുടങ്ങിയതെന്നും കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റില്‍ 5 തൊടി വെള്ളം ഉയര്‍ന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അതേസമയം തിളക്കുന്ന പ്രതിഭാസം നിലച്ചിട്ടും ഏറെ നേരം പത ഉയരുന്നതും ഓളം തല്ലുന്നതും തുടര്‍ന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയാതെ ഇപ്പോള്‍ ഇവര്‍ ഭീതിയിലാണ്. വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ നിലയിലായിരുന്നുവെന്നും ഇനി ഈ വെള്ളം ഉപയോഗിക്കാനാകുമോ എന്ന ആശങ്കയുണ്ടെന്നും ഇവര്‍ അറിയിച്ചു.
Post Your Comments