![](/wp-content/uploads/2018/12/kerala-bus-strike.jpg)
തലശ്ശേരി : രാത്രിയില്‍ ട്രിപ്പ് കഴിഞ്ഞ് നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ ആക്രമം. കണ്ണൂരിലെ കൊളശ്ശേരി-തോട്ടുമ്മല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീറാം,വടകര-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവം, തോട്ടുമ്മല്‍- പെരളശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തരംഗ് എന്നീ ബസ്സുകള്‍ക്കു നേരെയാണ് ആക്രമം ഉണ്ടായത്.
ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ബോഡിക്ക് കേടുപാട് വരുത്തുകയും കരിഓയില്‍ ഒഴിക്കുകയും എന്‍ജിനില്‍ പച്ചവെള്ളം ഒഴിക്കുകയും ചെയ്തതായാണ് കാണപ്പെടുന്നത്. ധര്‍മ്മടം പൊലീസില്‍ ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments