തൊടുപുഴ: വിവാഹത്തിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപിനെ (26) ആണ് അറസ്റ്റിലായത്. കലയന്താനിയില്‍ ബുധന്‍ ഉച്ചയോടെ പള്ളിയിലാണ് വിവാഹം നടന്നത്. ഇവിടെ വീഡിയോ ചിത്രീകരിക്കുന്നതിനായുള്ള ലൈറ്റ് പിടിക്കാനാണ് ദിലീപ് എത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച പണമാണ് ഇയാള്‍ മോഷ്ടിച്ചത്. അതേസമയം ചടങ്ങിനിടെ ഗാനമാലപിച്ച ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിക്കെതിരെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ആദ്യം പോലീസ് ഇയാളെ ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കാണച്ചതോടെ ദിലീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം പണം നഷ്ടപ്പെട്ടയാള്‍ കേസ് വേണ്ടെന്നും യുവാവിനു മാപ്പു നല്‍കണമെന്ന അഭ്യര്‍ഥിച്ചു. എന്നാല്‍ മോഷണമായതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments