റിയാദ്•സൗദി അറേബ്യയുടെ രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസിസ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. നേരത്തെ ധനകാര്യ മന്ത്രിയായിരുന്ന ഇബ്രാഹിം അല്‍ അസാഫ് ആണ് പുതിയ വിദേശകാര്യ മന്ത്രി.
മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. അദേല്‍ അല്‍ ജുബൈറിന് പകരമായാണ് അസാഫിന്റെ നിയമനം.
നാഷണല്‍ ഗാര്‍ഡ് മേധാവിയായി അബ്ദുള്ള ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും രാജാവ് നിയമിച്ചു. സൗദി അറേബ്യയുടെ രാഷ്ട്രീയ സുരക്ഷാ കൗണ്‍സിലിലും പുനസംഘടനയ്ക്ക് രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
പൊതു സുരക്ഷാ മേധാവിയായി ജനറല്‍ ഖാലിദ് ഖ്വിരര് അല്‍ ഹര്‍ബിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുസേദ് അല്‍ അലിബാനെയും രാജാവ് നിയമിച്ചിട്ടുണ്ട്.
Post Your Comments