രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.46 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 67.12 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 71.78 രൂപയാണ് വില. ഡീസലിന് 67.44 രൂപയാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 72.73 രൂപയും ഡീസലിന് 68.42 രൂപയുമാണ് വില.ഡല്‍ഹിയില്‍ പെട്രോളിന്റെ വില 69.55 രൂപയാണ്. ഡീസലിന്റെ വില 63.62 രൂപയാണ്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 75.18 രൂപയും ഡീസലിന്റെ വില 66.57 രൂപയുമാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 50 ഡോളറാണ്. ഇത് കൂടാതെ അമേരിക്ക എണ്ണ ഉത്പാദിപ്പിക്കുന്നതും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും ഇന്ധന വില കുറയാന്‍ കാരണമാകുന്നു.
Post Your Comments