Latest NewsIndia

ഇടതുമുന്നണി വിപുലീകരണം; സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കി

ന്യൂഡല്‍ഹി :  ഇടത് മുന്നണിയിലേക്ക് പുതിയ രാഷ്ട്രീയ കക്ഷികളുടെ കടന്ന് വരവ് സംബന്ധമായ വിഷയം കേന്ദ്രനേതൃത്വം പുനഃപരിശോധിക്ക് വിധേയമാക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതായി പ്രദേശിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്ചു. പുതിയ രാഷ്ട്രീയ കക്ഷികളുടെ എല്‍ ഡി എഫിലേക്കുളള ചുവട് വെയ്പ്പിനെ വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിറകെയാണ് യെച്ചൂരി കേന്ദ്രകമ്മറ്റിയുടെ ഇതിനോടുളള സമീപനം വ്യക്തമാക്കിയത്.

ഇടതു മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നതായും മുന്നണി വിപുലീകരണം സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് മുന്നണി വിപുലീകരണം നടത്തിയിരുന്നത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളേയും ഒപ്പം കൂട്ടിയിട്ടുണ്ട്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്‍റെ വിശദീകരണം.

വര്‍ഗ്ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി , സ്ത്രീവിരുദ്ധരും സവര്‍ണ മേധാവിത്വമുള്ളവരും ഇടതുമുന്നണിയില്‍ വേണ്ട എന്നീ കാര്യങ്ങള്‍ ഉയര്‍ത്തി വിഎസ് പുതു കക്ഷികളുടെ കടന്നുവരവിനെ പരോക്ഷമായി വലിയ വിമര്‍ശ ശരമെയ്തിരുന്നു.

സവര്‍ണ്ണരുടേയും അവര്‍ണ്ണരുടേയും ആളല്ല, ജനങ്ങളുടെ കൂടെയാണ് എന്ന് ആര്‍.ബാലകൃഷ്ണപിള്ളയും ഇതിനോട് തിരികെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button