മഞ്ചേശ്വരം: ശബരിമലയിലെ നിരോധനാജ്ഞ നിർത്തലാക്കണമെന്ന ആവശ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തലിൽ സന്ദർശനം നടത്തിയ മുസ്ലീംലീഗ് നേതാവിനെ സ്ഥാനത്തിനിന്നും പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്രന്റെ നിരാഹാര പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡന്‍റ് മുഹമ്മദ് ഹാജിയെയാണ് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്.
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.പുതിയ ആക്ടിങ് പ്രസിഡൻറായി സീനിയർ വൈസ് പ്രസിഡൻറ് യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗൽപാടി പഞ്ചായത്തിൽ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.
മുഹമ്മദ് ഹാജി സമരപന്തലിൽ എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്. അതേസമയം വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂർ വക്കീലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പാർട്ടി പുറത്താക്കിയിരുന്നു.
Post Your Comments