തൃശ്ശൂര്‍ : വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച നാല്പതു ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ച കളാകാഭിഷേകത്തോടെ മണ്ഡല കാല ചടങ്ങുകള്‍ക്ക സമാപനമായി. ആയിരങ്ങളാണ് കളകാഭിഷേകതിനായ കണ്ണനെ കണ്‍കുളിര്‍ക്കെ കാണാന്‍ ക്ഷേത്രത്തിലെത്തിയത്.
കാശ്മീര്‍ കുങ്കുമം, മൈസൂര്‍ ചന്ദനം, കസ്തൂരി, പച്ചക്കര്‍പ്പൂരം, പനിനീര്, എന്നിവ ചേര്‍ന്ന പ്രത്യേക അനുപാതത്തില്‍ തയ്യാറാക്കിയ കളഭക്കൂട്ട് സ്വര്‍ണ്ണക്കുടത്തിലാക്കി പൂജ ചെയ്താണ് ഭഗവാന് അഭിഷേകം നടത്തുന്നത്. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചത്.
സ്വര്‍ണ്ണ കൂംഭത്തിലുള്ള ഈ കളഭക്കൂട്ട് ചൈതന്യപൂരിതമാക്കി ഉച്ചപൂജയ്ക്ക് മുമ്പായി തന്ത്രി ചോന്നാസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭഗവാന് കളകാഭിഷേകം ചെയ്തു. കളഭം ചാര്‍ത്തല്‍ സ്ഥിരമായി നടത്താറുണ്ടെങ്കിലും കളാഭാഭിഷേകം നടത്തുന്നത് മണ്ഡലകാല സമാപന ദിവസം മാത്രമാണ്.
Post Your Comments