ചെമ്പ് സ്വർണമാക്കി മാറ്റാൻ കഴിയുന്ന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. സ്വര്‍ണ്ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചുവന്ന പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ലിയാവോനിങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലുള്ള ഡാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്സിലെ പ്രൊഫസര്‍ സണ്‍ ജ്യാനും സഹപ്രവര്‍ത്തകരുമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.
Post Your Comments