തിരുവനന്തപരും: മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയില്‍ ഉള്ളവര്‍പോലും വിഷയത്തെ ഗൗരവകരമായി ചര്‍ച്ചയ്‌ക്കെടുത്തു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം.
മുത്തലാഖ് ബില്‍ ലോക്സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ രോക്ഷാകുലരാക്കിയത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലീം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത്
കടുത്ത അത്യപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.
ഇന്നലെയാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായത്. 245പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. സിപിഎമ്മും,എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ശേഷം ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രണ്ടാമതും ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നു.
Post Your Comments