Latest NewsKerala

കാസര്‍കോഡ് അമ്മയെ കത്തി മുനയില്‍ നിര്‍ത്തി മകളെ രണ്ടാനച്ഛന്‍ പീഡനത്തിനിരയാക്കിയ കേസ് ;കോടതി വിധിയായി

കാസര്‍കോട്:  അമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മകളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. രണ്ടാനച്ഛനായ പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുല്‍ കരീം (34)നേയാണ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്.

കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് (ഒന്ന്) വിധി പറഞ്ഞത്. ഇയാളുടെ ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും. 76 (എഫ്), 506 (2), 324 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായാണ് കോടതി കണ്ടെത്തിയത്. രണ്ടാനച്ഛന്‍ ഇതിന് മുമ്പും പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button