ലണ്ടന്‍ : ഇന്ത്യന്‍ യുവാക്കള്‍ക്ക് താല്‍പര്യം അക്രമാസക്തമായ ലെെംഗീക വിഡീയോകള്‍ കാണാനാണെന്ന് ബിബിസി റിപ്പോര്‍ട്ട് . ഇത്തരത്തിലുളള ദൃശ്യങ്ങള്‍ കാണുന്നതിനായി യുവാക്കള്‍ മൊബെെെല്‍ ഉപയോഗിക്കുന്നതായാണ് ബിബിസിയുടെ കണ്ടെത്തല്‍ . കൃത്യമായ ലെെംഗീക വിദ്യാഭ്യാസം ലഭിക്കാത്തതും ഇന്‍റര്‍നെറ്റിന്‍റെ തുച്ഛമായ നിരക്കിലുളള ലഭ്യതയുമാണ് ഇതിന് കാരണമാക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
പതിനാറ് വയസുള്ള ഒരു ആണ്‍കുട്ടിയുമായുളള ബിബിസിയുടെ അഭിമുഖത്തില്‍ കുട്ടി വ്യക്തമാക്കിയത് അക്രമാസക്തമായ 25 ല്‍ അധികം ലെെംഗീക ദൃശ്യങ്ങള്‍ പക്കലുണ്ടെന്നാണ്. മാത്രമല്ല സ്കൂളിലെ മറ്റുളള സുഹൃത്തുക്കള്‍ക്കും തന്‍റെ അതേ താല്‍പാര്യമാണെന്നും കുട്ടി തുറന്ന് പറഞ്ഞു. ആളുകള്‍ അക്രമാസക്തമായ അശ്ലീലത ആസ്വദിക്കുന്നത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും പങ്കാളിയെ ആനന്ദിപ്പിക്കാന്‍ അതിനാണ് കഴിയുകയെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നതായും സിനിമാ സംവിധായകനായ പരോമിത വൊഹ്‌റ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments