മുംബൈ : ആഗോള തലത്തില്‍ ഡോളറിനെതിരെ വൻ കുതിപ്പുമായി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ മൂല്യത്തില്‍ ഇന്ന് 29 പൈസയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. 70.04 എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യന്‍ രൂപയുടെ മൂല്യം. വിദേശ നാണ്യ വരവ് കൂടിയതും, അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ നേരിടുന്ന പ്രതിസന്ധികളും ക്രൂഡ് ഓയില്‍ നിരക്ക് വലിയ തോതില്‍ താഴ്ന്നതും ഇന്ത്യൻ രൂപയ്ക്ക് കരുത്തേകി. അമേരിക്കന്‍ ധനകാര്യ മേഖലയില്‍ തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമായും ഡോളറിന് തിരിച്ചടിയായത്.
വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ 70.36 എന്ന നിലയിലായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്ന് ഏകദേശം 0.42 ശതമാനം വളര്‍ച്ചയാണുണ്ടായത്. കൂടാതെ ക്രൂഡ് ഓയില്‍ നിരക്കില്‍ നേരിട്ട വൻ ഇടിവ് രൂപയ്ക്ക് ഗുണകരമായി. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു. 2017 ജൂലൈയ്ക്ക് ശേഷമാന് ക്രൂഡ് ഓയിൽ നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്കെത്തുന്നത്.
Post Your Comments