
അബുദാബി : ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഒടുവില്‍ ഇന്ത്യയോട് ഗോള്‍രഹിത സമനില വഴങ്ങാന്‍ ഒമാന്‍ നിര്‍ബന്ധിതരായി.
നിലവില്‍ റാങ്കിങില്‍ 82 ാം സ്ഥാനത്താണ് ഒമാന്‍. ഇന്ത്യ 97 ാം സ്ഥാനത്തും. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരുടെ മികച്ച സേവുകളാണ് സമനില നേടുവാന്‍ ഇന്ത്യയെ സഹായിച്ചത്. അമരീന്ദര്‍ സിങ്ങും ഗുര്‍പ്രീത് സിങ്ങുമായിരുന്നു ഇന്ത്യക്ക വേണ്ടി വല കാത്തത്.
പ്രതിരോധ നിരയില്‍ മലയാളി താരം അനസ് എടത്തൊടികയുടെ പ്രകടനവും ഏറെ മികവ് പുലര്‍ത്തി. മറ്റൊരു മലയാളി സാന്നിദ്ധ്യമായ ആഷിഖ് കുരുണിയന്‍ 78 ാം മിനുട്ടില്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്തില്‍ ബല്‍വന്ത് സിങ്ങിന്റെ ഹെഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.
Post Your Comments