ന്യൂയോർക്ക്: പുതുവർഷത്തിലും ഭരണ പ്രതിസന്ധി നിലനിൽക്കുമെന്ന് സൂചന. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിൽ ശക്തമായ എതിർപ്പുമായി ഡെമോക്രറ്റിക് പാർട്ടി തുടരുന്നു. മതിൽ കെട്ടുന്നതിന് അഞ്ചു മില്ല്യൺ ഡോളർ അനുവദിക്കണമെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ് സെനറ്റും കോൺഗ്രസ്സും ചേർന്നെങ്കിലും ബജറ്റ് പാസ്സാക്കാനാകാതെ പിരിഞ്ഞു ഇതോടെയാണ് ഭരണ പ്രതിസന്ധി പുതു വർഷത്തിലും തുടരുമെന്നുറപ്പായത്.
സർക്കാർ ഫണ്ടുകളൊന്നും പാസ്സാകാത്തതിനാൽ പല വകുപ്പുകളുടെയും പ്രവർത്തനം നിലച്ചിരിക്കയാണ്. മാത്രമല്ല ജീവനക്കാർക്ക് പലർക്കും ശമ്പളവും ലഭിച്ചിട്ടില്ല. സെനറ്റിലും കോൺഗ്രസിലും ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ബജറ്റ് പാസ്സാക്കാനാകൂ. എന്നാൽ ട്രംപിന് സെനറ്റിൽ മാത്രമേ ഭൂരിപക്ഷമുള്ളൂ. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മെക്സിക്കൻ അതിർത്തിയിലൂടെ അഭയാർത്ഥികൾ വരുന്നത് തടയാൻ മതിൽ കെട്ടുമെന്നത്. എന്നാൽ മതിൽ കെട്ടാൻ പണം അനുവദിക്കാത്ത പക്ഷം ഭരണ പ്രതിസന്ധി നിലനിൽക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments