KeralaLatest NewsIndia

ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ്: അന്വേഷണം ആരംഭിച്ചു

പാലക്കാട് ; വനിതാ മതിലിന്റെ പേരിൽ ക്ഷേമപെൻഷൻകാരിൽ നിന്നും നിർബന്ധിത പിരിവ് നടത്തിയ സംഭവത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു.ക്ഷേമ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാരിൽ നിന്നും വൃദ്ധരിൽ നിന്നും ആരോരും ഇല്ലാത്തവരിൽ നിന്നുമെല്ലാം വനിതാ മതിലിന്റെ പേരിൽ നിർബന്ധിത പിരിവ് നടത്തുന്ന വിഷയം മാധ്യമങ്ങളിലും സമൂഹത്തിലും വലിയ ചർച്ചയായിരുന്നു.

ഇത് സിപിഎം ന്റെ പ്രതിശ്ചായക്ക് പോലും മങ്ങലേൽപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അസിസ്റ്റന്റ് രജിസ്ട്രാർമാർ പരാതിക്കാരുടെ വീട്ടിൽ പോയി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്,

അതേ സമയം പരാതിക്കാരെ സിപിഎമ്മുകാർ വീടുകളിൽ പോയി ഭീഷണിപ്പെടുത്തിയെന്നും അവരെ കൊണ്ട് , മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് മാറ്റി പറയിപ്പിച്ചെന്നും അത് പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button