തിരുവനന്തപുരം : എൻഎസ്എസും സർക്കാരും പൂർണമായും തെറ്റിയതോടെ നവോത്ഥാന മൂല്യസംരക്ഷണ സമിതിയോടുള്ള എസ്എൻഡിപി യുടെ തുടർസഹകരണത്തിന്റെ കാര്യത്തിൽ സിപിഎമ്മിന് ആകാംക്ഷയേറി. പ്രീതി നടേശനെ അപമാനിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകനെതിരെ നടപടിയെടുക്കാതെ സിപിഎം അനുകൂല പത്ര പ്രവർത്തക സംഘടന സംരക്ഷിക്കുന്നതിലും എസ്എൻഡിപിക്ക് അമർഷമുണ്ട്.
യുവതികളെ പ്രവേശിപ്പിച്ചതിൽ എതിർപ്പുമായി പ്രീതി നടേശനും തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തിയതും സിപിഎമ്മിനും സർക്കാരിനും തലവേദന ഉണ്ടാക്കുന്നു. വനിതാമതിൽ കഴിഞ്ഞ പുലരിയിൽ തന്നെ 2 യുവതികളെ ശബരിമലയിലെത്തിച്ചതാണ് യോഗത്തെ ചൊടിപ്പിച്ചത് .. മതിലിനു ശേഷം വെള്ളാപ്പള്ളിയുമായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമായും സംസാരിച്ചു മുഖ്യമന്ത്രി തുടർസഹകരണം അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ തുഷാർ വെള്ളാപ്പള്ളി ഇതിനെതിരായാണ് പ്രതികരിച്ചത്.
മതിലിന്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർസഹകരണത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം യോഗം നേതൃസമിതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. ജനറൽ സെക്രട്ടറിക്കു മാത്രമായി തീരുമാനിക്കാൻ കഴിയില്ലെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് പൂർണമായും അപ്പുറത്തായതോടെ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്.
Post Your Comments