Latest NewsIndia

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരെ വാളെടുക്കാന്‍ കോണ്‍ഗ്രസ്, മൗനം തുടര്‍ന്ന് മന്‍മോഹന്‍ സിംഗ്

സോണിയാ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും, നെഹ്‌റു കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പ്രധാന കഥാപാത്രമാക്കി വിജയ് ഗുട്ട സംവിധാനം ചെയ്ത ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് വിവാദങ്ങൾക്കൊപ്പം. ചിത്രത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ചിത്രം വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. സോണിയാ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും, നെഹ്‌റു കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ചിത്രം കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ വിലക്കിയേക്കുമെന്നും സൂചനകളുണ്ട്. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ പുസ്തകം ആസ്പദമാക്കി വിജയ് ഗുട്ടെ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. ഒരു കുടുംബം പത്ത് കൊല്ലം ഒരു രാജ്യത്തെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തിയ കാര്യമാണ് ചിത്രം പറയുന്നതെന്ന് ബി.ജെ.പി ട്വിറ്ററിലൂടെ പ്രതികരിച്ചു.ബോളിവുഡിലെ മുതിര്‍ന്ന നടന്‍ അനുപം ഖേറാണ് മന്മോഹന്‍ സിംഗായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നതെന്നും മതിയായ തിരുത്തലുകള്‍ ഇല്ലാതെ ചിത്രം പുറത്തിറക്കിയാല്‍ പ്രദര്‍ശനം തടയുമെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേകമായി ചിത്രം കാണിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസും മുന്നോട്ട് വന്നിട്ടുണ്ട്ആ വശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം.

ജനുവരി 11നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയിലറെപ്പറ്റി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചില്ല. ചിത്രം 2019 ജനുവരി പതിനൊന്നിനാണ് റിലീസാവുക.
ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വരുന്നത്. ജര്‍മ്മന്‍ വംശജയായ നടി സൂസന്‍ ബര്‍ണര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വരുന്നത്. അര്‍ജുന്‍ മാഥുര്‍ രാഹുല്‍ ഗാന്ധിയായും അഹാന കുമ്‌റ പ്രിയങ്കാ ഗാന്ധിയായും വേഷമിടുന്നു. അതേസമയം സഞ്ജയ് ബാരുവായി വരുന്നത് അക്ഷയ് ഖന്നയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണങ്ങള്‍ ചെവികൊള്ളേണ്ടതില്ലെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ അടുത്തിടെ ട്വീറ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അത് കൊണ്ട് കോണ്‍ഗ്രസ് വിമര്‍ശനങ്ങളുയര്‍ത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്തേണ്ടതും രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിനു പിന്നാലെ ഇതുസംബന്ധിച്ച്‌ ബിജെപി ട്വീറ്റ് ചെയ്തതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button