തിരുവനന്തപുരം : ഫളക്സ് കടയുടമയെ കൈയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ഗുണ്ടായിസം. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശരത്ചന്ദ്ര പ്രസാദാണ് തിരുവനന്തപുരം കവടിയാറിലുള്ള ഒരു ഫളക്സ് കടയുടമയ്ക്ക് നേരെ അതിക്രമം നടത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ന്യസ് 18 ചാനല്‍ പുറത്തു വിട്ടു. ഇന്നലെ വൈകീട്ട് എഴു മണിയോടെയായിരുന്നു സംഭവം. പണം ആവശ്യപ്പെട്ടതിന് കട ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്തുമെന്നതാണ് പരാതി.
കട ഉടയ്മയ്ക്കെതിരെ മോശം രീതിയില്‍ പെരുമാറുന്നതും ഫര്‍ണ്ണിച്ചര്‍ തറയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫളക്സ് അടിച്ച വകയില്‍ നിരവധി പണം കുടിശ്ശികയായി ശരത്ചന്ദ്ര പ്രസാദ് നല്‍കാനുണ്ടെന്ന് കടയുടമ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്ത് ഒതുക്കി തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതി.
https://www.facebook.com/News18Kerala/videos/379760582590687/
Post Your Comments