Latest NewsIndia

ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം

ബെംഗലൂരൂ: മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഐഎസ്ആർഓ പദ്ധതി ഗഗന്‍യാന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇതിനായി 10,000 കോടി രൂപ അനുവദിച്ചു. മൂന്ന് ശാസ്ത്രജ്ഞന്മാരെ ഇന്ത്യ ബഹിരാകാശത്തെത്തിക്കുമെന്നും ഇവർ 7 ദിവസം വരെ ബഹിരാകാശത്ത് തങ്ങുമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ജി എസ്‌ എല്‍ വി മാര്‍ക്‌ 3 റോക്കറ്റുകളുടെ സഹായത്തോട ആദ്യം രണ്ട്‌ ആളില്ലാ ബഹിരാകാശ യാത്രകൾ നടത്തും. ഭൂമിയില്‍നിന്ന്‌ 300-400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ മൂന്നു പേരുടെ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്ന പേടകത്തെ എത്തിക്കും. ആളില്ലാത്ത ആദ്യ ദൗത്യം 40 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.ഏഴു ദിവസംവരെ ബഹിരാകാശത്തു തങ്ങിയശേഷം പേടകം വിജയകരമായി കടലില്‍ ഇറക്കാനാണു മിഷന്‍ ഗംഗന്‍യാനിലൂടെ ഉദ്ദേശിക്കുന്നതെന്നും ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ വ്യോമസേനയും ഐ എസ്‌ ആര്‍ഒയും ചേര്‍ന്നു തെരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഗഗന്‍യാന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ദൗത്യം വിജയിച്ചാൽ ലോകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. 2022 ഓടെ പദ്ധതി നിലവിൽ വരുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button